Thursday, 1 August 2024

തിരുവാതിര ഞാറ്റുവേല

മഴയും തിരുവാതിര ഞാറ്റുവേലയും..
കറുത്തിരുണ്ട കാർമേഘ പന്തലൊരുക്കി പശ്ചിമാംബരത്തിന്റെ അതിർ കോണിൽ രണഭേരി മുഴക്കിയെത്തി കനിവിന്റെ ഈറൻ പെയ്തു നാടാകെ ജല സമൃദ്ധിയുടെ കാഴ്ച ചന്തം ഒരുക്കാറുള്ള ആതിരാ ഞാറ്റുവേലയായിരുന്നു പോയ കാലത്തെ പെരു മഴയുടെ പൂരക്കാലം.തുള്ളി മുറിയാതെ ചെയ്യുന്ന തിരുവാതിരക്കു എതിർ വായുമുണ്ട്. തുള്ളിയൊന്നു തൂവാതെ പോയാൽ അതു തീക്കട്ടയുമാവും. പാടം നിറഞ്ഞൊഴുകി തോടും കവിഞ്ഞു പുഴയും കര കേറിയൊഴുകുന്ന കാലങ്ങളെ ഞാറ്റുവേലകളായി പകുത്തത് കൃഷിയിടങ്ങളിൽ ജീവിതം തെരഞ്ഞിരുന്ന നമ്മുടെ പൂർവീകരായിരുന്നു. മേടപ്പിറവിയോടെ നിറഞ്ഞു പെയ്യുന്ന മഴയുടെ നനവേറ്റു മണ്ണൊന്നു തണുത്താൽ നിഴമുഴുതു പൊടിയിൽ വിതക്കുന്ന നാൾ തൊട്ടു ആകാശത്തേക്കു കണ്ണു നട്ടു മാരിക്കാറിൻ്റെ വരവിനെ കാത്തിരുന്നു കർഷക മനസ്സുകൾ.
ഇന്നു ഞാറ്റുവേലകൾക്കു താളം തെറ്റിയിരിക്കുന്നു. ന്യൂനമർദ്ദമാണിന്നു മഴയുടെ ഗതിവിഗതികളെ സ്വാധീനിക്കുന്നത്. അതിനാൽ നെൽകൃഷിയുടെ താളവും തെറ്റിയിരിക്കയാണ്.
മഴയുടെ കനിവില്ലെങ്കിൽ പത്തിലെട്ടു വിളനിലവും പച്ചയണിയാൻ പാടായ കേരളത്തിൽ കാലത്തിനൊത്ത കോലം തുള്ളുന്നതിനു നിർബന്ധിതരാണ് നെൽകൃഷിക്കാർ -

No comments:

Post a Comment