Wednesday, 31 July 2024

വസൂരി ദൈവങ്ങൾ

വസൂരി ദൈവങ്ങൾ .... മാനവരാശിയെ ഒരു കാലത്തു ഭീതിയിലാഴ്ത്തിയിരുന്ന വസൂരിയുടെയും കോളറയുടെയും വിഷ ബീജങ്ങൾക്കായി ഒരു ദേവത പിറന്നത് കാളി പോർ വെന്ന നാളിലാണ്. ദാരിക പത്നി മനോദരി... മൃത്യുവിന്റെ തീപ്പൊള്ളങ്ങൾ അവൾക്കു സമ്മാനിച്ചത് സാക്ഷാൽ കൈലാസനാഥൻ തന്നെയാണ്. മനോവതി ആദ്യം അതു പ്രയോഗിച്ചത് കാളിയുടെ നേർക്കും . കണ്ഠാകർണൻ വസൂരി പൊള്ളങ്ങളെ നക്കി തുടച്ചു വെങ്കിലും കാളിയുടെ കോപമടങ്ങിയില്ല. മനോദരിയുടെ മൃത്യുവിലൊടുങ്ങി കാളിയുടെ കോപം. എങ്കിലും കാളി അവളെ കൂടെ കൂട്ടി... അവളത്രേ വസൂരിമാല . പരശുരാമൻ മഴുവെറിഞ്ഞു നാടുണ്ടാക്കി അതു പാലിക്കാൻ നമ്പൂതിരിമാരെ ഏല്പിച്ചു എന്ന ഭാവനാ സുന്ദരമായ കഥകൾ വാഴുന്ന കേരളക്കരയിൽ ഗതകാലത്ത്
  വസൂരി ദൈവങ്ങൾ മുഴുവൻ മണ്ണാൻ സമുദായക്കാരന്റെ അധീനത്തിലായിരുന്നു. ഏതെങ്കിലും നമ്പൂതിരിമാരുടെ ഇല്ലത്തിൽ ആർക്കെങ്കിലും വസൂരി വന്നാൽ മറ്റുള്ളവർ ഇല്ലം വെടിഞ്ഞു ഓടുകയായിരുന്നു അന്നത്തെ പതിവ്. രോഗി മരണപ്പെട്ടാൽ അർദ്ധരാത്രിയുടെ നേരത്ത് ശവത്തിനെ തട്ടി മൂടുക മണ്ണാൻ സമുദായക്കാരായിരുന്നു..
അന്നും ചുരം കടന്നെത്തിയവർക്കു സ്വന്തമായി ഒരു വസൂരി ദൈവമുണ്ടായിരുന്നു. മാരിയമ്മ.
വസൂരിപ്പൊള്ളങ്ങൾ മാരിയമ്മ വിതറുന്ന മുത്താണെന്നു അവർ വിശ്വസിച്ചിരുന്നു.. മരണകാരണമായ സാംക്രമീക രോഗങ്ങളെല്ലാം ദേവതാ കോപങ്ങളായി ഗണിച്ചിരുന്ന നാളിൽ രൂപം കൊണ്ട ചടങ്ങുകളാണ് കേരളത്തിലെ മാരിയമ്മൻ പൂജാ ഉത്സവങ്ങളോടനുബന്ധിച്ചു നടത്തുന്ന കുംഭം എഴുന്നെള്ളിപ്പ് .. മാരക രോഗകാരണിയായ ദേവതയെ കുംഭത്തിലേക്കു ആവാഹിച്ചു ക്ഷേത്രത്തിലേക്കു എഴുന്നെള്ളിച്ച് പൂജകൾ നടത്തി തൃപ്തിയേകി തിരികെ കൊണ്ടുപോയി നീരിൽ നിമജ്ജനം ചെയ്യുന്നതോടെ മാരക രോഗങ്ങൾ ഗ്രാമത്തെ വിട്ടകന്നു പോവുമെന്നാണ് വിശ്വാസം..
ചിത്രം: കുംഭ നിമജ്ജന ചടങ്ങ് .. മാരിയമ്മൻ പൂജ..
പാലപ്പുറം
#palakkad 
#tradition 
#keralatourism 
#sadanandapulavar 
#culture 
#Mariyamma.
#palakkadgram

No comments:

Post a Comment